അവളുടെ ജന്മദിനമായിരുന്നു ഇന്നലെ....
മനസ്സുനിറഞ്ഞു ഒന്ന് ആശംസകൾ നൽകാൻ വിതുമ്പുന്ന മനസ്സിനെ കടിഞ്ഞാണിടാൻ ഞാൻ പെടുന്ന പെടാപ്പാട് ആർക്കു മനസ്സിലാവാൻ...
എങ്ങനെ മനസ്സിലാവാൻ.....ശ്രമിച്ചാൽ മറക്കാനാവുത്രേ!!!!
എന്താണ് ഞാൻ ശ്രമിക്കേണ്ടത്.....??
പ്രാണൻ പോലെ ഞാൻ സ്നേഹിച്ച എന്റെ മാലാഖയെ യോ.....?
അതോ ഞാൻ മറക്കേണ്ടതു എന്റെ പ്രാണനെ തന്നെ അല്ലെ....?
അറിയില്ല ഇപ്പോഴും സഖീ ....
നിന്നെ മറക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്.....
എത്ര ദൂരെ പോവണം എന്ന്......
എത്ര തിരക്കിൽ ആവണം എന്ന്.....
എന്ത് ജോലിയിൽ പ്രവേശിക്കണം എന്ന്....
നീ പറഞ്ഞ വഴിയെല്ലാം ഞാൻ നോക്കിയല്ലോ പ്രിയേ.....
എന്നിട്ടും എന്തേ ഞാൻ തോറ്റ് പോവുന്നു.....???
ഇനിയെന്ത് ചെയ്യണം ഞാൻ.....???
ആരോട് പറയണം ....?
........
ആർക്കാ എന്നെ ഒന്ന് മനസ്സിലാവാ....?????😢😢😢😢😢
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ